സ്‌കോൾ കേരള ആസ്ഥാനമന്ദിരം, വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ സ്‌കോൾ കേരളയുടെ ആസ്ഥാനമന്ദിരത്തിനും തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനുമായി കിള്ളിപ്പാലത്ത് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസരംഗത്തേത് പോലെ ആജീവനാന്തവിദ്യാഭ്യാസരംഗത്തും കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സ്‌കോൾ കേരള ആരംഭിക്കുന്ന ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെന്റ് കോഴ്‌സിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസഡയറക്ടർ എൻ. എസ്. കെ. ഉമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ വി. എസ്. സൂര്യ, സ്‌കോൾ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം, എസ്.സി ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശ്, എസ്.എസ്.കെ. പ്രൊജക്ട് ഡയറക്ടർ ഡോ. എ. ആർ. സുപ്രിയ, എസ്.ആർ.സി. ഡയറകൾ ഡോ.പി. പ്രമോദ്, കെ.എസ്.ഡി.എം.എ മെമ്പർ ഡോ. ജോയി ഇളമൺ, എക്‌സിക്യൂട്ടീവ് എൻജിനിയർ മുത്തുകുമാർ, ഡി.ഡി.ഇ. ശ്രീജ ഗോപിനാഥ്, ഡി. ആർ ഹാന്റ, എം. എസ്. അഞ്ജന എന്നിവർ സംസാരിച്ചു.
പി.എൻ.എക്‌സ്. 942/2026
- Log in to post comments