Skip to main content

പ്രചരണ വീഡിയോ തയാറാക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രചരണ വീഡിയോകൾ തയ്യാറാക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്ന് താൽപര്യപത്രം (EOI) ക്ഷണിച്ചു. വകുപ്പിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് മുൻഗണന നൽകി 1.30 മുതൽ 3 മിനിറ്റ് വരെ ദൈർഘ്യമുള്ള ലഘു പ്രചരണ വീഡിയോകൾ തയ്യാറാക്കുകയാണ് ലക്ഷ്യം. പദ്ധതികളുടെ ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള ഉള്ളടക്കം രൂപകൽപ്പന ചെയ്യേണ്ടതാണ്. താൽപര്യമുള്ള സർക്കാർ അംഗീകൃത ഏജൻസികൾ ആവശ്യമായ രേഖകൾ സഹിതം നിശ്ചിത സമയപരിധിക്കകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭ്യമാക്കേണ്ട വിലാസം: ഡയറക്ടർപട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയംനാലാം നിലവികാസ് ഭവൻതിരുവനന്തപുരം - 695 033.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 മാർച്ച് 4 ആണ്. കൂടുതൽ വിവരങ്ങൾക്ക് മേൽവിലാസത്തിലോ 0471-2304594, 0471-2303229 -എന്നീ ഫോൺ നമ്പറുകളിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ.എക്‌സ്. 946/2026

date