Skip to main content

'കമ്മ്യൂൺ വർക്ക് നിയർ ഹോം' സെന്ററുകൾക്ക് കെ-ഡിസ്‌ക് താൽപര്യപത്രം ക്ഷണിച്ചു

കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ''കമ്മ്യൂൺ  വർക്ക് നിയർ ഹോം'' (WNH) സെന്ററുകൾ സ്ഥാപിക്കുന്നതിനായി കെ-ഡിസ്‌ക് താൽപര്യപത്രം ക്ഷണിച്ചു. നോളജ് വർക്കർമാർഫ്രീലാൻസർമാർറിമോട്ട് ജീവനക്കാർസ്റ്റാർട്ടപ്പുകൾ എന്നിവർക്ക് താമസസ്ഥലത്തിന് സമീപം തന്നെ അതിവേഗ ഇന്റർനെറ്റും പ്രൊഫഷണൽ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വ്യക്തിഗത സംരംഭകർസ്വകാര്യ സ്ഥാപനങ്ങൾസ്റ്റാർട്ടപ്പുകൾട്രസ്റ്റുകൾസൊസൈറ്റികൾമറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവർക്ക് ഓപ്പറേറ്റിംഗ് പാർട്ണർ-ലെഡ് മോഡലിൽ പങ്കാളികളാകാം. പദ്ധതിച്ചിലവിന്റെ നിശ്ചിത ശതമാനം സർക്കാർ സാമ്പത്തിക സഹായമായി ലഭ്യമാക്കും. കെ-ഡിസ്‌കിന്റെ ബ്രാൻഡിംഗിലും മാർഗനിർദ്ദേശത്തിലും ആയിരിക്കും സെന്ററുകൾ പ്രവർത്തിക്കുക.

താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ wnh@kdisc.kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 'EOI-Commune WNH Center [തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം]എന്ന സബ്ജക്ട് ലൈനോടെ 2026 മാർച്ച് 31 വൈകിട്ട് 5 മണിക്ക് മുമ്പായി അയയ്ക്കണം. ഇമെയിലിന് പുറമെ അപേക്ഷയുടെ ഹാർഡ് കോപ്പി മെമ്പർ സെക്രട്ടറികെ-ഡിസ്‌ക്, 2nd ഫ്‌ലോർഇന്നൊവേഷൻ ടവർഇന്ത്യ ഹൈറ്റ്‌സ് ബിൽഡിംഗ്വിമൻസ് കോളേജ് റോഡ്പനവിളവഴുതക്കാട്തിരുവനന്തപുരം  695014 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക് www.kdisc.kerala.gov.in

പി.എൻ.എക്‌സ്. 947/2026

date