Skip to main content

ജില്ലാതല അറിയിപ്പുകള്‍ വനിതാവേദി പരിശീലനം ഞായറാഴ്ച മുതല്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വനിതാ വേദി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ജില്ലയിലെ എല്ലാ ഗ്രന്ഥാലയങ്ങളിലുമുള്ള വനിതാ വേദി പ്രവര്‍ത്തനത്തിന് നേത

x

വനിതാവേദി പരിശീലനം ഞായറാഴ്ച മുതല്‍

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വനിതാ വേദി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ജില്ലയിലെ എല്ലാ ഗ്രന്ഥാലയങ്ങളിലുമുള്ള വനിതാ വേദി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ പങ്കെടുക്കും. ജില്ലയിലെ 15 കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലനം മാര്‍ച്ച് ആറിന് അവസാനിക്കും.

ഡോക്ടര്‍ നിയമനം

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസിനൊപ്പം കെ.എം.സി രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 11.30ന് കണ്ണൂര്‍ കലക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍:04972776485

വൈദ്യുതി മുടങ്ങും

ആര്‍.ഡി.എസ്.എസ് പദ്ധതിയില്‍ കാഞ്ഞിരോട് മുതല്‍ പഴശ്ശി വരെയുള്ള 33 കെ.വി ലൈനില്‍, 33 കെ.വി ഇന്‍സുലേറ്റഡ് കണ്ടക്ടര്‍ വലിക്കുന്നതിനാല്‍ 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി-കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടികെ ജംഗ്ഷന്‍ മുതല്‍ കാല്‍ടെക്സ് വരെയും താവക്കര ഭാഗങ്ങളിലും മാര്‍ച്ച് ഒന്നിന് രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് 4.30 മണിവരെ വൈദ്യുതി മുടങ്ങും.  

ക്വട്ടേഷന്‍ ക്ഷണിച്ചു

2026 പൊതു പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ആവശ്യത്തിലേക്കായി ആവശ്യമായ ദിവസങ്ങളിലെല്ലാം വീഡിയോഗ്രാഫറെ ഏര്‍പ്പെടുത്തുന്നതിനും വീഡിയോയുടെ പകര്‍പ്പ് റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നതിനുമായി സ്ഥാപനങ്ങള്‍/വ്യക്തികളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് മൂന്നുമണിക്കകം കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.50 മുതല്‍ മൂന്നുമണിവരെ മാത്രം tlbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700645

date