സ്‌കൂള്‍ ഒളിമ്പിക്‌സ് ജേതാക്കളെ അനുമോദിച്ചു
കണ്ണര്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2025-26 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്കുള്ള അനുമോദനം ചാമ്പ്യന്‍സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.എം അഖില്‍ അധ്യക്ഷനായി.
വിവിധ മത്സരയിനങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയ 183 വിദ്യാര്‍ഥികളെയും വെള്ളി മെഡല്‍ നേടിയ 163 വിദ്യാര്‍ഥികളെയും വെങ്കല മെഡല്‍ കരസ്ഥമാക്കിയ 150 വിദ്യാര്‍ഥികളെയുമാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. അടുത്ത സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കുന്ന കണ്ണൂര്‍ ജില്ലയ്ക്ക് ഒന്നാം സ്ഥാനം നേടാന്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകളും പരിപാടിയില്‍ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കണ്ണൂര്‍ ഡി.ഡി.ഇ ഡി ഷൈനി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്‌ന, സ്ഥിരം സമിതി അധ്യക്ഷരായ പി രവീന്ദ്രന്‍, എ പ്രദീപന്‍, രജനി മോഹന്‍, ബോബി എണ്ണച്ചേരില്‍, കണ്ണൂര്‍ ആര്‍ ഡി എസ് ജി എ എന്‍.പി ബിനീഷ്, ജില്ലാ സ്പോര്‍ട്‌സ് ഓഫീസര്‍ എം.എ നിക്കോളാസ്, ജില്ലാ സ്പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ പി മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments