Skip to main content

പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

 

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി പെര്‍ഫ്യൂഷനിസ്റ്റിനെ നിയമിക്കുന്നു. ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in ല്‍  ലഭിക്കും.

date