കുറ്റാന്വേഷണ, നിയമ നടപടികളിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്ലീഡർമാരും പ്രോസിക്യൂട്ടർമാരും പ്രവർത്തിക്കണം - മന്ത്രി പി രാജീവ്
ഗവൺമെന്റ് പ്ലീഡർമാരും, പബ്ലിക് പ്രോസിക്യൂട്ടന്മാരും വളരെ ഉത്തരവാദിത്വമുള്ള ജോലികൾ ചെയ്യുന്നവരാണെന്നും ആധുനിക കാലത്തെ കുറ്റാന്വേഷണ രീതികളിലും നിയമ നടപടികളിലും വന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ജാഗ്രതയോടെ ഉയർന്ന് പ്രവർത്തിക്കണമെന്നും വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
എറണാകുളം ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും ഗവൺമെന്റ് പ്ലീഡർമാർക്കുമായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി പാലാരിവട്ടം റെനൈയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു ഇലക്ട്രോണിക്സ് എവിഡൻസ് എന്ന വിഷയത്തിലും, ഡോ ഗോപാലകൃഷ്‌ണപിള്ള മെഡിക്കോ ലീഗൽ അസ്‌പെക്ട്സ് ഓഫ് മെക്കാനിക്കൽ ഇഞ്ചുറിസ് എന്ന വിഷയത്തിലും, രാം ദാസ് നാരായണൻ സ്മാർട്ട് ക്രൈംസ് സ്മാർട്ടർ പ്രോസീക്യൂഷൻ ഫ്രം ഡിജിറ്റൽ എവിഡൻസ് ടു അൽഗോരിതമിക് ജസ്റ്റിസ് എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.
ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ടി.എ. ഷാജി അധ്യക്ഷനായി. ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ ഫരീദ മജീദ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ എം.ഡി. അനീഷ് എന്നിവർ പങ്കെടുത്തു.
- Log in to post comments