Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

ആലുവ ഗവണ്‍മെന്റ് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ 2026ലെ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് ക്രാഷ് കോഴ്സ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു. 

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം (നെറ്റ്, സെറ്റ് എന്നിവ അഭികാമ്യം) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് 5ന് മുമ്പ് ആലുവ ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എത്തിക്കണം.

ഫോണ്‍:   0484 2623304, 9188581148, 8921708401

date