Post Category
അവധിക്കാല കോഴ്സുകൾ
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ആലുവ (എറണാകുളം), ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിൽ 6-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ' കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 6ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 8281098863, 8281098861, 0471-2313065, 2311654.
പി.എൻ.എക്‌സ്. 966/2026
date
- Log in to post comments