Post Category
‘ബീറ്റ് ഫോറസ്റ്റ് ഓഫീസർ’ എൻഡ്യുറൻസ് ടെസ്റ്റ് 6ന്
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ച് നിയമനം കാത്തിരിക്കുന്നവർക്കായി യൂണിഫോം തസ്തികകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഴിവുകളിലേയ്ക്ക് സർക്കാർ നടത്തിയ പ്രത്യേക അദാലത്തിൽ പങ്കെടുക്കാൻ സമ്മതപത്രം നൽകിയ ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക കായിക ക്ഷമതാ പരീക്ഷ ഫെബ്രുവരി 23 മുതൽ 26 വരെ സംഘടിപ്പിച്ചിരുന്നു. പരീക്ഷയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ ശാരീരിക കായിക ക്ഷമതാ പരീക്ഷ പാസ്സായ ഉദ്യോഗാർത്ഥികൾക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് മാർച്ച് 6ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്ത് നടത്തും. ടെസ്റ്റ് സംബന്ധിച്ച അറിയിപ്പ് ഇ-മെയിൽ, ടെലഫോൺ എന്നിവ മുഖാന്തരം നൽകും.
പി.എൻ.എക്‌സ്. 970/2026
date
- Log in to post comments