Skip to main content

മലിനീകരണ ബോർഡ് നയരൂപീകരണ ശിൽപശാല 4ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രകാശ മലിനീകരണം തടയുന്നതിനായി സംസ്ഥാനത്ത് ഒരു സമഗ്രമായ നയം രൂപികരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ‘സംരംഭ സൗഹൃദ നിർമല കേരളം 2026’ നയരൂപീകരണ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ശിൽപശാലയുടെ ഉദ്ഘാടനം മാർച്ച് 4 രാവിലെ 10.30 ന് മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് സ്ഥാപനാനുമതികളും പ്രവർത്തനാനുമതികളും പുതുക്കി എടുക്കുന്നതിനുള്ള ഓട്ടോ റിന്യൂവൽ സംവിധാനം ബോർഡിന്റെ കൺസെന്റ് മാനേജ്മെന്റ് വെബ് പോർട്ടലിൽ പ്രവർത്തനക്ഷമമാക്കുന്നതിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആസ്ഥാന കാര്യാലയം, തിരുവനന്തപുരം മേഖലാ കാര്യാലയം, ജില്ലാ കാര്യാലയം, ലബോറട്ടറി എന്നിവയ്ക്കായി നഗരത്തിന്റെ ഹൃദയ ഭാഗത്ത് മണക്കാട് വില്ലേജിൽ വാങ്ങിയ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

എം.എൽ.എ. വി. കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, പി. രാജീവ്, എം.ബി. രാജേഷ്,  എം. പി. ശശി തരൂർ, മേയർ വി.വി രാജേഷ്, വാർഡ് കൗൺസിലർ, കെ. ആർ. ക്ലീറ്റസ് എന്നിവർ സംബന്ധിക്കും.

ഇതിനോടനുബന്ധിച്ച് പരിസ്ഥിതി സൗഹാർദ്ദപരമായ പ്ലാസ്റ്റിക് ബദൽവസസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾക്ക് പ്രചാരം നൽകുന്നതിനായി മാർച്ച് 4, 5 തിയതികളിൽ എറണാകുളം കലൂർ സ്റ്റേഡിയത്തി ഇക്കോ ആൾട്ടർനേറ്റീവ്‌സ് ടു പ്ലാസ്റ്റിക് എക്‌സ്പോയും ബോർഡ് സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങൾ പ്രത്യേകിച്ച് പ്രകാശ മലിനീകരണം, സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നടത്തുന്ന ശ്രമങ്ങൾ എന്നിവയിൽ കാര്യമായ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പി.എൻ.എക്‌സ്. 971/2026

date