Post Category
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019 -2020 അവധിദിന ബാച്ചിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും . വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. www.ksg.keltron.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും. K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം അപേക്ഷ ജനുവരി 31നകം സെന്ററില്‍ ലഭിക്കണം. ഫോണ്‍: 8137969292, 9746798082.
(പിഎന്‍പി 4110/18)
date
- Log in to post comments