ചുണ്ടങ്ങാപൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലാബ് സമുച്ചയം
ചുണ്ടങ്ങാപൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ലാബ് സമുച്ചയം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനായി ശിലാഫലകം അനാച്ഛാദനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി 80 ലക്ഷം രൂപ ചെലവില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുജയ, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസീത, ജില്ലാ പഞ്ചായത്ത് അംഗം എ.കെ ശോഭ, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി കരുണന് മാസ്റ്റര്‍, കതിരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എ സജേഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ ബാലകൃഷ്ണന്, പ്രധാനധ്യാപിക എം ശ്രീരഞ്ജിനി, പി ടി എ പ്രസിഡന്റ് എ വിനോദന്‍, എസ് എം സി ചെയര്മാന് ചന്ദ്രന് മാസ്റ്റര്‍, മദര്‍ പി ടി എ പ്രസിഡന്റ് ദിവ്യ, ഹയര്‍സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി കെ.വി ഷനീപ്, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത്, സ്കൂള്‍ ലീഡര്‍ കെ ആദിത്യ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പൊന്ന്യം കൃഷ്ണന്, എന്‍ ഹരീന്ദ്രന്‍, വി സത്യലാല്‍, ചെറിയാണ്ടി ബഷീര്‍, വി ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments