Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ബജറ്റ് ചൊവ്വാഴ്ച 

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ ബജറ്റ് മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് വൈസ് പ്രസിഡന്റ് ടി ഷബ്‌ന അവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ബജറ്റ് യോഗത്തിൽ  പ്രസിഡന്റ്  അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും. 

താലൂക്ക് വികസന സമിതി ഏഴിന്

തലശ്ശേരി താലൂക്ക് വികസന സമിതിയുടെ മാര്‍ച്ച് മാസത്തെ യോഗം മാര്‍ച്ച് ഏഴിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ കെ ടെറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ ഭിന്നശേഷി ഉദ്യോഗാര്‍ഥികളും അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷി തെളിയിക്കുന്നതിനുള്ള നിയമാനുസൃത സര്‍ട്ടിഫിക്കറ്റും കെ ടെറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റും സഹിതം മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04902474700 

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന എന്‍ എസ് ഡി സി സര്‍ട്ടിഫിക്കറ്റോടുകൂടിയ എ ഐ പവേഡ് റോബോട്ടിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9744697851

ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍

കെല്‍ട്രോണ്‍ തളിപ്പറമ്പ്, തലശ്ശേരി നോളജ് സെന്ററുകളില്‍ മോണ്ടിസറി, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9072592412, 9495642722

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഐ ഒ ടി ലാബിലേക്ക് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് പത്തിന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പിലെ എച്ച്.ഒ.ഡി റൂമില്‍ രണ്ട് റാക്കുകള്‍ നിര്‍മിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226

date