Skip to main content

രണഘടന സാക്ഷരതാ സംഗമം ഇന്ന് (21)

 

ഭരണഘടന സംബന്ധിച്ച പ്രാഥമിക ധാരണ സമൂഹത്തില്‍ രൂപപ്പെടുത്തുന്നതിന് സംസ്ഥാന നിയമസഭയും സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ഭരണഘടന സാക്ഷരതാ സംഗമം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജില്‍ വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി.അനിത, എലിസബത്ത് അബു, റജി തോമസ്, ലീലാമോഹന്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി.നായര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.മുരുകദാസ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

        (പിഎന്‍പി 4111/18)

date