ഉന്നതവിദ്യാഭ്യാസ അവാര്‍ഡ് വിതരണം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ 2025 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുകയുടെയും സര്‍ട്ടിഫിക്കറ്റിന്റെയും വിതരണം ഇന്ന് (3) ചൊവ്വാഴ്ച രാവിലെ 11.30 ന് തടിയമ്പാടുള്ള ജില്ലാ ഓഫീസില്‍ നടക്കും.
ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാര്‍, വിവിധ കര്‍ഷകതൊഴിലാളി യൂണിയന് ഭാരവാഹികള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര/കേരള സര്‍ക്കാര്‍/എയ്ഡഡ് യൂണിവേഴ്സ് റ്റി കോളേജുകളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങി ആദ്യ ചാന്‍സില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് വിതരണം നടത്തുന്നത് എന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments