Post Category
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ രജത ജൂബിലി സ്മാരക മന്ദിരം ശിലാസ്ഥാപനം ഇന്ന് (3)
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ രജത ജൂബിലി സ്മാരക മന്ദിരങ്ങളുടെ ശിലാസ്ഥാപനം ഇന്ന് (3) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടക്കും. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റല്‍ എന്നിവയ്ക്ക് എം എം മണി എം എല്‍ എ തറക്കല്ലിടും. 11 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമന് മുഖ്യാതിഥിയാകും. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
date
- Log in to post comments