Skip to main content

ബോധവത്ക്കരണ പരിപാടി നടത്തി

 

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന ഏകദിന ബോധവത്ക്കരണ പരിപാടിയുടെ പുളിക്കീഴ് ബ്ലോക്കുതല ഉത്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാംഈപ്പന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബിനില്‍കുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൂസമ്മ പൗലോസ്, പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.  

മത്സ്യകൃഷിയിലെ സാധ്യതകളെകുറിച്ചും, നൂതന മത്സ്യകൃഷിരീതികളെകുറിച്ചും ജില്ലാ ഫിഷറീസ് ഓഫീസര്‍ എസ്. പ്രിന്‍സ് ക്ലാസ് എടുത്തു.                     (പിഎന്‍പി 4113/18)

date