Skip to main content

ഹോപ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (21)

 

എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ പരാജയപ്പെടുന്നവരെയും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരെയും കണ്ടെത്തി പഠനത്തിലും തൊഴിലിലും പരിശീലനം നല്‍കുകയും ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള പോലീസിന്റെ നേതൃത്വത്തില്‍ 2017ല്‍ ആരംഭിച്ച ഹോപ് (ഹെല്‍പ്പ് അദേഴ്‌സ് റ്റു പ്രമോട്ട് എഡ്യുക്കേഷന്‍) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മൈലപ്ര സാംസ് ഗാര്‍ഡന്‍സ് ഓഡിറ്റോറിയത്തില്‍ ഹോപ് പ്രോജക്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ നിര്‍വഹിക്കും. ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ.ഗോപി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, ഐസിഡിഎസ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ചന്ദ്രലേഖ, ഡിവൈഎസ്പിമാരായ ആര്‍.ജോസ്, ഐ.സന്തോഷ് കുമാര്‍, എസ്.റഫീക്ക്, ആര്‍.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കുള്ള സഹായ വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടക്കും.                                    (പിഎന്‍പി 4114/18)

date