മട്ടന്നൂരിൽ പഴശ്ശി സ്മൃതി മന്ദിരം നാടിന് സമർപ്പിച്ചു
കേരളത്തിന്റെ വീരപുത്രൻ പഴശ്ശിരാജയുടെ സ്മരണകൾ പുതുക്കുന്ന പഴശ്ശി സ്മൃതി മന്ദിരത്തിന്റെയും കൾച്ചറൽ സെന്റർ വികസനത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. കെ.കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയായി. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മുഖ്യാതിഥിയായി.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി മട്ടന്നൂർ പഴശ്ശിയിൽ 3.57 കോടി രൂപയാണ് നിർമാണത്തിനായി ചെലവഴിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ ടൂറിസം വകുപ്പ് മുഖേന കെ.ഐ.ഐ.ഡി.സി ആണ് നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സ്മൃതി മന്ദിരത്തിന്റെ പുനരുദ്ധാരണം, കുളം നവീകരണം, പടിപ്പുരയുടെ നിർമ്മാണം എന്നിവയ്ക്ക് പുറമെ 400 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ, ഫുഡ് കോർട്ട്, മ്യൂറൽ പെയിന്റിംഗുകൾ, വൈദ്യുതി വിളക്കുകൾ, എന്നീ സൗകര്യങ്ങളും നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ.ഐ.ഐ.ഡി.സി കണ്ണൂർ ഡെപ്യൂട്ടി ജനറൽ മാനേജർ ഗംഗാധരൻ എൻ.ടി റിപ്പോർട്ട് അവതരിപ്പിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശ്രീനാഥ്,
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. സുഗതൻ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. പ്രസീന,
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മജീദ്,
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. അനിത,
കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു, മുൻ നഗരസഭ ചെയർപേഴ്സൺമാരായ കെ.ടി. ചന്ദ്രൻ മാസ്റ്റർ, സീന ഇസ്മയിൽ, കെ. ഭാസ്കരൻ മാസ്റ്റർ, അനിത വേണു, മുൻ വൈസ് ചെയർപേഴ്സൺ പി. പുരുഷോത്തമൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. രതീഷ്, സിഎച്ച്. വത്സലൻ മാസ്റ്റർ, സുരേഷ് മാവില, ഇ. പി. ഷംസുദ്ദീൻ, എം. വി. ശശിധരൻ, ഡി. മുനീർ, എം. മുകുന്ദൻ, കെ. പി. രമേശൻ, കെ. പി. അനിൽകുമാർ, അണിയേരി അച്യുതൻ, മണാട്ട് കുമാരൻ, മുസ്തഫ ഭാവരി, ഗണേശൻ കുന്നുമ്മൽ, എ. കെ. സുരേഷ് കുമാർ, ജയപ്രകാശ്, കൃഷ്ണകുമാർ കണ്ണോത്ത് തുടങ്ങിവർ പങ്കെടുത്തു.
- Log in to post comments