Skip to main content

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ഹെലികോപ്ടറും ഡ്രോണും പറത്തുന്നത് നിരോധിച്ചു

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ ഹെലിപ്പാഡിലും സമീപ പ്രദേശങ്ങളിലും മാര്‍ച്ച് ഒന്ന് അര്‍ധരാത്രിവരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.  വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
 

date