നവോത്ഥാന ചരിത്രത്തിന് നൃത്ത ചാരുതയേകി വയനാടിന് വിവേകാനന്ദസ്പര്‍ശം
വര്‍ണശബളമായ സായംസന്ധ്യയില്‍ ചന്ദ്രഗിരിയിലെ പ്രൗഢമായ വേദി നവോത്ഥാന ചരിത്രത്തിലെ വിവേകാനന്ദസ്പര്‍ശത്തിന്റെ ദൃശ്യാവിഷ്‌കാരമായപ്പോള്‍ സദസ്സിന് വേറിട്ട അനുഭവം. സ്വാമി വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ 125ാം വര്‍ഷിക ത്തിന്റെ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌ററിറ്റിയൂട്ടും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച വിവേകാനന്ദസ്പര്‍ശം നൃത്ത സന്ധ്യയാണ് അറിവും ദൃശ്യാനുഭവുമായി നര്‍ത്തനത്തിന്റെ പുതിയ വഴികള്‍ സദസ്സിന് അനുഭവവേദ്യമാക്കിയത്. നൃത്തച്ചുവടുകളും ഹൃദയഹാരിയായ പാട്ടുകളും ഡിസംബറിന്‍രെ കുളിരായി പെയ്തിറങ്ങി. ഭാരത് ഭവന്റെ നേതൃത്വത്തില്‍ നാടക ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂരാണ് ദൃശ്യ സന്ധ്യയുടെ സാക്ഷാത്കാരം നിര്‍വഹിച്ചത്. ദേവരാഗപുരം ഗായക സംഘം പാട്ടുകള്‍ ആലപിച്ചു. നവോദ്ധാന നൃത്ത സന്ധ്യയുടെ ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത നിരപേക്ഷ മൂല്യം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന നായകരില്‍ മുന്‍ നിരയിലാണ് വിവേകാനന്ദന്റെ സ്ഥാനമെന്ന് എം.എല്‍.എ പറഞ്ഞു. ഭാരത്തിന്റെ നവോത്ഥാന നായകരെ വര്‍ഗ്ഗീയ വാദികള്‍ തങ്ങളുടെ ചിഹ്നമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ക്ക് വലിയ പ്രസക്തിയുന്നെ് അദ്ദേഹം പറഞ്ഞു. സൗഹാര്‍ദ്ദവും സാസ്‌കാരിക മുന്നേററവും ഒരുമിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നതെന്ന് സി.കെ.ശശീന്ദ്രന്‍ പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ഇന്‍സ്‌ററിറ്റിയൂട്ട് എഡിററര്‍ ഡോ.രാധികാ സി.നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, പ്രമോദ് പയ്യന്നൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.മധു, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ കെ.എസ്.സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments