Post Category
ഇലന്തൂര്‍ കര്‍ഷകസംഗമം :മികച്ച കര്‍ഷകരെ ആദരിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷകസംഗമം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനായ തോമസ് ചെറിയാന്‍ മേമുറിയിലിനെ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇലന്തൂര്‍ ഹരിത ക്ലസ്റ്റര്‍ മികച്ച കര്‍ഷകര്‍ക്ക് റേഡിയോ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഷിബി ആനി ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ കെ.പി മുകുന്ദന്‍, ഗീത സദാശിവന്‍, പഞ്ചായത്തംഗങ്ങളായ മിനി ജോണ്‍, ഇന്ദിര മോഹന്‍, എം.കെ സജി, കെ.ആര്‍ തുളസിയമ്മ, കൃഷി ഓഫീസര്‍ വി.എല്‍ അനുചിത്ര, ഹരിത ക്ലസ്റ്റര്‍ പ്രസിഡന്റ് ടി.ടി തോമസ്, കെ.എന്‍ ഹരിലാല്‍, പി.വി വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 4123/18)
date
- Log in to post comments