അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ പൂത്തോട്ടക്കമ്പി വേലിക്കകം കോളനി പുതുജീവനിലേക്ക് : 96 ലക്ഷത്തിന്റെ വികസന പ്രവർത്തനങ്ങൾ
പട്ടികവർഗ കുടുംബങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ പൂത്തോട്ടക്കമ്പി വേലിക്കകം കോളനി നവീകരണത്തിന്റെ പാതയിൽ. 96,17,906 രൂപയുടെ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് കോളനിയിൽ നിലവിൽ നടപ്പിലാക്കി വരുന്നത്.
കോളനിയിലെ താമസക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിൽ താമസയോഗ്യമല്ലാത്തതും തകരാറിലായതുമായ 14 വീടുകളാണ് പദ്ധതിപ്രകാരം പുതുക്കി പണിയുന്നത്. ഇതിനോടൊപ്പം തന്നെ ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രണ്ട് പുതിയ ടോയ്ലറ്റുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
കോളനിവാസികൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ബോർവെൽ സംവിധാനം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി. കൂടാതെ, കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന ലൈനിൽ നിന്നും കോളനിയിലെ 33 വീടുകളിലേക്ക് നേരിട്ട് കണക്ഷൻ ലഭ്യമാക്കുന്നതിനായി ഫീഡർ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികളും നടന്നുവരുന്നു.
യാത്രാസൗകര്യം സുഗമമാക്കുന്നതിനായി റോഡ് പേവ്മെന്റ് ജോലികളും കലുങ്ക് നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോളനിയിൽ വെളിച്ചം ഉറപ്പാക്കുന്നതിനായി 10 സോളാർ വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല.
പട്ടികജാതി-പട്ടികവർഗ കോളനികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പട്ടികവികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി നടപ്പിലാക്കുന്നത്. നാൽപ്പതിലധികം കുടുംബങ്ങൾ താമസിക്കുന്നതും അടിയന്തര വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ളതുമായ കോളനികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്.

- Log in to post comments