38 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി
ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 38 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. പ്രാദേശിക സാമ്പത്തിക വികസനം ഉള്‍പ്പടെ അനിവാര്യമായ പദ്ധതികള്‍ അംഗീകരിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ജില്ലാ ഭരണ സംവിധാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരേയും കേട്ടും കാര്യങ്ങള്‍ മനസ്സിലാക്കിയും മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 38 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത്, പിലിക്കോട് ഗ്രാമപഞ്ചായത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, മധൂര്‍ ഗ്രാമപഞ്ചായത്ത്, വലിയപറമ്പ ഗ്രാമപഞ്ചായത്ത് എന്നിവയുടെ വാര്‍ഷിക പദ്ധതികളിലെ ഭേദഗതികള്‍ സമിതി പരിഗണിച്ച് അംഗീകരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളുടെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികള്‍ അംഗീകരിച്ചു.
- Log in to post comments