Post Category
ഭിന്നശേഷി സഹായോപകരണ വിതരണം മാർച്ച് 7 ന്
എറണാകുളം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി അലിംകോയുടെ
സഹകരണത്തോടെ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായോപകരണ വിതരണം മാർച്ച് 7-ന് എറണാകുളം ടൗൺഹാളിൽ രാവിലെ 10 ന്
നടക്കും. മൂവാറ്റുപുഴ, കോതമംഗലം, പറവൂർ, കുന്നത്തുനാട്, ആലുവ, കോലഞ്ചേരി, കണയന്നൂർ എന്നീ ഏഴ് താലൂക്കുകളിലായി നേരത്തെ നടന്ന നിർണ്ണയ ക്യാമ്പുകളിൽ പങ്കെടുത്ത അർഹരായ ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ നൽകുന്നത്.
date
- Log in to post comments