Skip to main content

എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് തുടക്കമായി

എറണാകുളം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ വികസനത്തിന് പുതിയ ഉണർവായി എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് തുടക്കമായി. 3 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം  ഹൈബി ഈഡൻ എം.പി നിർവഹിച്ചു. 
ചടങ്ങിൽ മേയർ വി.കെ മിനിമോൾ മുഖ്യാതിഥിയായി.

 ടി ജെ വിനോദ് എം.എൽ.എയുടെ ഇടപെടലിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. 
പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതിലൂടെ വിദ്യാർത്ഥിനികൾക്ക് കൂടുതൽ സൗകര്യപ്രദമായ ക്ലാസ് മുറികളും ആധുനിക സംവിധാനങ്ങളും ലഭ്യമാകും. ഇതിലൂടെ പഠന നിലവാരം മെച്ചപ്പെടുന്നതിനും, സ്കൂളിന്റെ അക്കാദമിക് നിലവാരം ഉയരുന്നതിനും വലിയ സഹായമാകും.

ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ  സുബിൻ പോൾ, പ്രിൻസിപ്പൾ മിനി റാം, ഹെഡ്മിസ്ട്രസ് ആനിയമ്മ,  പി.ടി.എ പ്രസിഡന്റ് അനീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

date