ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം : 15 അപേക്ഷകൾ തീർപ്പാക്കി
ജില്ലയിലെ വ്യവസായ സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ലൈസൻസ് അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ് - ജില്ലാതല പരാതി പരിഹാര സമിതി എന്നിവയുടെ സംയുക്ത യോഗം ചേർന്നു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ചെയർപേഴ്സണും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിൽ ആകെ 32 അപേക്ഷകളാണ് പരിഗണിച്ചത്. അതിൽ 15 എണ്ണം തീർപ്പാക്കി. ജില്ലാതല പരാതി പരിഹാര സമിതി യോഗത്തിൽ ഏഴ് അപേക്ഷകൾ പരിഗണിക്കുകയും അതിൽ രണ്ടെണ്ണം തീർപ്പാക്കുകയും ചെയ്തു. അധിക വിവരങ്ങൾ ആവശ്യമുള്ളതും അപേക്ഷകർ ഹാജരാകാതിരുന്നതുമായ 22 കേസുകൾ അടുത്ത യോഗത്തിൽ പരിഗണിക്കും.
നമ്മുടെ നാട്ടിൽ കൂടുതൽ വ്യവസായ നിക്ഷേപങ്ങളും അതുവഴി തൊഴിലവസരങ്ങളും വരേണ്ടത് അനിവാര്യമാണെന്നും അതിനാൽ
തങ്ങൾക്ക് മുന്നിൽ വരുന്ന അപേക്ഷകളിൽ പരമാവധി പ്രായോഗിക പരിഹാരം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് പി. സ്വപ്ന, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ടോം തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ജി.വിനോദ്, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments