ജില്ലാതല അറിയിപ്പുകള്‍
ചെങ്ങറ പുനരധിവാസ പദ്ധതി; ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കണം
ചെങ്ങറ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ലഭ്യമായ ഭൂമി ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പതിച്ചു നല്‍കുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ (ടി.ആര്‍.ഡി.എം) മുഖേന പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്ത ശേഷമുള്ള 63.6 ഏക്കര്‍ ഭൂമി പട്ടികജാതി വിഭാഗത്തിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. പ്രസ്തുത ഭൂമി സ്വീകരിക്കാന്‍ സന്നദ്ധരായ ചെങ്ങറ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കള്‍ മാര്‍ച്ച് അഞ്ച് മുതല്‍ 13 വരെ കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലെ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലെത്തി സമ്മതപത്രം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോഷന്‍ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് വിതരണം
2022, 2023, 2024, 2025 വര്‍ഷങ്ങളില്‍ പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ കോഷന്‍ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ബാങ്ക് പാസ്ബുക്ക് കോപ്പി മാര്‍ച്ച് പത്തിനകം ഐ.ടി.ഐയില്‍ ലഭിക്കണം. ഹാജരാക്കാത്തവരുടെ തുക നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ സര്‍ക്കാരിലേക്ക് അടക്കും. ഫോണ്‍-0490 2318650
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഒരു വര്‍ഷം, ആറുമാസം, മൂന്നുമാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081
ഏകദിന വര്‍ക്ക്ഷോപ്പ്
ഐ.എച്ച്.ആര്‍.ഡി തിരുവനന്തപുരം മുട്ടട സെന്ററില്‍ നടക്കുന്ന പൈത്തണ്‍ പ്രോഗ്രാമിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, അഡ്വാന്‍സ്ഡ് എം.എസ് എക്സല്‍, എ.ഐ ഏകദിന വര്‍ക്ക്ഷോപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 9495069307, 8136882389, 9400519491, 8547005087, 04712550612(0) നമ്പറുകളില്‍ ബന്ധപ്പെടാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
2026 പൊതു പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ആവശ്യത്തിലേക്കായി ആവശ്യമായ ദിവസങ്ങളിലെല്ലാം വീഡിയോഗ്രാഫറെ ഏര്‍പ്പെടുത്തുന്നതിനും വീഡിയോയുടെ പകര്‍പ്പ് റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നതിനുമായി സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് മൂന്നുമണിക്കകം കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.50 മുതല്‍ മൂന്നുമണിവരെ മാത്രം tlbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും സ്വീകരിക്കും. ക്വട്ടേഷനുകള്‍ അന്നേദിവസം 3.30 ന് ഹാജരായവരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ച് താല്‍ക്കാലികമായി ബിഡ് ഉറപ്പിക്കും. ഇത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ സ്‌ക്രൂട്ടിനി നടത്തി അന്തിമമാക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700645
- Log in to post comments