Skip to main content

പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ബഹുനില കെട്ടിടഉദ്ഘാടനം ഏഴിന്

പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴ് രാവിലെ 11ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. 10 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. എം.നൗഷാദ് എംഎല്‍എ അധ്യക്ഷനാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ റിപ്പോര്‍ട്ട് അവതരിപ്പിക്കും.  എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മേയര്‍ എ.കെ.ഹഫീസ്, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ.ഉദയ സുകുമാരന്‍, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.സദക്കത്ത്, കൗണ്‍സിലര്‍മാരായ ആര്‍. ഡെസ്റ്റിമോണ, എസ്.നിര്‍മ്മല, ബി.കൃഷ്ണകുമാര്‍, ശ്യാമ മാഹിന്‍, എന്‍. ജാരിയത്ത്, പി.രാജേന്ദ്രന്‍ പിള്ള, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, അഡീഷണല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി എ.എസ്.ശ്രീകാന്ത്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എസ് ശ്രീജ, പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി.നടാഷ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date