Skip to main content

ചാത്തന്നൂര്‍ മണ്ഡലത്തില്‍ പട്ടയമേള ആറിന്

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ആറിന്  വൈകിട്ട് നാലിന് മിനി സിവില്‍ സ്റ്റേഷനില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി  കെ.രാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മുന്നൂറോളം പട്ടയങ്ങളാണ്   വിതരണം ചെയ്യുക. ജി.എസ്.ജയലാല്‍ എംഎല്‍എ അധ്യക്ഷനാകും. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, എഡിഎം ജി.നിര്‍മല്‍കുമാര്‍, എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ കെ.അനിത നായര്‍, പരവൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജയലാല്‍ ഉണ്ണിത്താന്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലാ ദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.മഹേശ്വരി, ജെ.പ്രദീപ്, എസ്.വിജയന്‍, ജിനോക്കി എഡ്വേര്‍ഡ്, യു.എസ്. ഉല്ലാസ് കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍.ദിലീപ് കുമാര്‍, കെ.എസ്.ബിനു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ബിജു, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ഷീജ, ജില്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മനോജ് രാജന്‍, തഹസില്‍ദാര്‍ എസ്.വിനോദ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date