Skip to main content

സീനിയർ റസിഡന്റ് ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് താൽക്കാലിക കരാർ നിയമനം നടത്തുന്നു. എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി/എം.എസ്/ഡി.എൻ.ബി ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാർച്ച് 6 
ന് രാവിലെ 10:30-ന് മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ : 0484 2754000

date