യാഥാർത്ഥ്യമായത് ഒരു നാടിന്റെ സ്വപ്നം
നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ വേണമെന്നത് ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഇതുവരെ കവളങ്ങാട്, കീരംമ്പാറ , കുട്ടമ്പുഴ, കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലേക്ക് പലപ്പോഴും കോതമംഗലം, അടിമാലി, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ നിന്നാണ് ഫയർഫോഴ്സ് എത്തിയിരുന്നത്. അത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിരുന്നു. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമായത്.
ആന്റണി ജോൺ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാവുകയും ശിലാഫലകം അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രിയങ്ക ടോമി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ സുനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫ്രാങ്കോ.കെ. ജെയിംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുൽസു സലീം, എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ അലിയാർ, ബൈജു മത്തായി, ബിജി സോജി, മോളി ജോയി, ജോഷി കുര്യാക്കോസ്, ഓമന ജോസ്, എബിമോൻ മാത്യു, ഷിജി അനിൽകുമാർ, പി.എം കണ്ണൻ, കെ.കെ രഞ്ജിത്ത്, ബിൻസൺ മാത്യു, നൂർജി ഷംസുദ്ദീൻ, ആതിര അഖിൽ, ഷിഞ്ചു ബെന്നി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഷാജി മുഹമ്മദ്, കെ.ഇ ജോയി, പി.എം ശിവൻ, മനോജ് ഗോപി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജു പുള്ളിയിൽ, കെ.എഫ്.ഒ.എ പ്രസിഡന്റ് കെ.ഹരികുമാർ, കെ.എഫ്.എസ്.എ സെക്രട്ടറി വി.പ്രണവ്, കെ.എഫ്.എസ്.ഡി & എം.എ സെക്രട്ടറി കെ.കെ ഗിരീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments