Skip to main content
സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം: കടമ്പൂരിനെ സമ്പൂര്‍ണ ഭവന സന്ദര്‍ശന ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം: കടമ്പൂരിനെ സമ്പൂര്‍ണ ഭവന സന്ദര്‍ശന ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

 

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സമ്പൂര്‍ണ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി ധര്‍മടം മണ്ഡലത്തിലെ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്. കടമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഭവന സന്ദര്‍ശന സമ്പൂര്‍ണ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു കര്‍മസേനാംഗങ്ങള്‍ക്കുള്ള ഉപഹാരം നല്‍കി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് സമിതി അംഗം എ.പി സജീന്ദ്രന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. തുടര്‍ന്ന് കര്‍മസേനാംഗങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. 

കടമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 6669 വീടുകളില്‍ 32 കര്‍മ്മ സേന അംഗങ്ങളാണ് ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. കൂടാതെ പഞ്ചായത്ത്തല സമിതിയുടെ മേല്‍നോട്ടത്തില്‍ വനിതകള്‍, വയോജനങ്ങള്‍, വായനശാല പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,  കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മകള്‍ നടത്തി. പഞ്ചായത്ത് തല ചാര്‍ജ് ഓഫീസര്‍ സജീന്ദ്രന്‍, സമിതി അംഗങ്ങളായ പവിത്രന്‍, പത്മനാഭന്‍, അനൂപ്, ഹരീന്ദ്രന്‍, അജേഷ് ആര്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി. അസംബ്ലി തല ചാര്‍ജ്ജ് ഓഫീസര്‍ സി. മഹേഷ് സി മേല്‍നോട്ടം വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി പ്രസീത, പഞ്ചായത്തംഗം ടി.കെ സുരേഷ് ബാബു, സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ജില്ലാ കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്,  ജില്ലാ സമിതി അംഗം ടി.ആര്‍ രാജന്‍, ചാര്‍ജ് ഓഫീസര്‍ സി.മഹേഷ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ പി. പവിത്രന്‍, സി.എ പത്മനാഭന്‍, കില തീമാറ്റിക് എക്‌സ്‌പേര്‍ട് എ.സി ജസ്‌ന എന്നിവര്‍ സംസാരിച്ചു.

date