Skip to main content

പഴയ തട്ടകത്തിൽ ഓർമ്മകൾ പങ്കുവെച്ച് ഗ്യാനേഷ് കുമാർ: കൊച്ചിയിൽ മുൻ സഹപ്രവർത്തകരുമായി ഒത്തുകൂടി

കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാത്ത സൗഹൃദത്തിന്റെ പുതിയൊരു അധ്യായത്തിന് കൊച്ചി സാക്ഷ്യം വഹിച്ചു.
ഔദ്യോഗിക തിരക്കുകൾക്കിടയിലും സൗഹൃദം പുതുക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ഒരുക്കങ്ങൾ വിലയിരുത്താൻ കൊച്ചിയിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്റെ പഴയ ഔദ്യോഗിക തട്ടകമായ എറണാകുളം കളക്ടറേറ്റിലെ സഹപ്രവർത്തകർക്കൊപ്പം ഓർമ്മകൾ പുതുക്കി. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വൈകിട്ട് ചേർന്ന ഒത്തുചേരലിൽ എറണാകുളം ജില്ലാ കളക്ടറേറ്റിൽ അദ്ദേഹത്തോടൊപ്പം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച മുൻ ജീവനക്കാർ പങ്കെടുത്തു.

എറണാകുളം ജില്ലാ കളക്ടറായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങ് വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ചു. ജില്ലയുടെ വികസന കുതിപ്പിന് വേഗം കൂട്ടിയ ഗോശ്രീ പാലങ്ങളുടെ നിർമ്മാണം യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം വഹിച്ച നിർണ്ണായക പങ്ക് മുൻ സഹപ്രവർത്തകർ ചടങ്ങിൽ അനുസ്മരിച്ചു. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഒരു മടിയും കാണിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. ജനപക്ഷത്തുനിന്ന് ചിന്തിക്കുകയും വേഗത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലി എന്നും മാതൃകയായിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു.

സാധാരണക്കാരുടെ ഫയലുകളിൽ ഒപ്പിടാൻ മടി കാണിക്കാത്ത, സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന ജില്ലാ കളക്ടറുടെ പഴയ ശൈലി ഇന്നും ഒപ്പമുള്ളവർക്ക് വലിയ മാതൃകയാണെന്നും ജനകീയമായ തീരുമാനങ്ങളിലൂടെയും വികസന കാഴ്ചപ്പാടുകളിലൂടെയും കൊച്ചിയുടെ ഹൃദയത്തിൽ ഇടം പിടിച്ച അദ്ദേഹം വർഷങ്ങൾക്ക് ശേഷം രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തിരിച്ചെത്തിയത് അഭിമാന നിമിഷമാണെന്നും സഹപ്രവർത്തകർ പറഞ്ഞു.

 ഡിടിപിസി മുൻ സെക്രട്ടറി എം.പി. രാജൻ,മുൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരായ 
കാശിറാം, വഞ്ജീശ്വരൻ, വിജയൻ, മുൻ ക്യാമ്പ് ക്ലാർക്ക് ബിജു ജോസ്, മുൻ ഗൺമാൻമാരായ ബിജു ജോർജ്, സുരേഷ്, സഞ്ചയൻ, ബഷീർ, സന്തോഷ്‌, പരീത്, സാബു വർഗീസ്,മുൻ ക്ലാർക്കുമാരായ അബ്ദുൽ ജബ്ബാർ, ജെയിംസ്, മുൻ ഡ്രൈവർമാരായ നജീബ്, പ്രഭാകരൻ,സുബ്രഹ്മണ്യൻ,ഫ്രാൻസിസ്, മണി,രഞ്ജിത്, സുകുമാരൻ, മനോജ്‌ (GIDA), മുൻ ഓഫീസ് അസിസ്റ്റന്റുമാരായ ഉദയൻ, ഉണ്ണി, അനിൽ, പ്രദീപ്‌(GIDA), ജീവനക്കാരായിരുന്ന രമേശൻ, ബാലൻ, മേരി, കാക്കനാട്  മാധ്യമ പ്രവർത്തകരായ ഇ.ജി. കൃഷ്ണൻ നമ്പൂതിരി,  ബാബു പല്ലച്ചി, കെ.എം. അബ്ബാസ് , മുഹമ്മദ്‌ അഷ്‌റഫ്‌  തുടങ്ങിയവരും ഓർമ്മകൾ പങ്കുവെച്ചു . ജില്ലാ കളക്ടർ ജി പ്രിയങ്ക ഉൾപ്പെടെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

date