കണ്ണപുരം പഞ്ചായത്തിലെ മൂന്ന് തദ്ദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മൂന്ന് റോഡുകള്‍ എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രാധാകൃഷ്ണന്‍ അധ്യക്ഷനായി.
20 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മൊട്ടമ്മല്‍ ചെമ്മരവയല്‍ കൂളിച്ചാല്‍ റോഡ്, 18 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ചുണ്ട ശിശുമന്ദിരം പുഞ്ചവയല്‍ റോഡ്, 19 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ചെറുകുന്ന് ബോയ്സ് സ്‌കൂള്‍ കര്‍ഷക വായനശാല റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
വിവിധ സ്ഥലങ്ങളിലായി നടന്ന പരിപാടിയില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ശ്രീധരന്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമ സുരേന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഇ രമേശന്‍, എം ബാബുരാജന്‍, ടി.ഇ മോഹനന്‍, പഞ്ചായത്ത് അംഗങ്ങളായ പി രാജീവന്‍, ബിന്ദു, വി സുനില, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ആര്‍ ഹിരേഷ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments