Skip to main content
കല്യാശ്ശേരിയില്‍ മൂന്ന് തദ്ദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു 

കല്യാശ്ശേരിയില്‍ മൂന്ന് തദ്ദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു 

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ല്യാശ്ശേരി പഞ്ചായത്തില്‍ നിര്‍മിച്ച മൂന്ന് റോഡുകള്‍ എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ വീതം ചെലവില്‍ നിര്‍മിച്ച ആംസ്റ്റക്ക് കോളേജ് റോഡ്, പഴയ രജിസ്റ്റര്‍ ഓഫീസ് പി എച്ച് സി റോഡ്, ഇരിണാവ് ഭഗത്സിംഗ് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

ഇരിണാവ് ഭഗത്സിംഗ് റോഡ്, പഴയ രജിസ്റ്റര്‍ ഓഫീസ് പി എച്ച് സി റോഡ് എന്നിവയുടെ ഉദ്ഘാടനത്തില്‍ കല്ല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പ്രദീപന്‍ അധ്യക്ഷനായി. ആംസ്റ്റക്ക് കോളേജ് റോഡ് ഉദ്ഘാടനത്തില്‍ മുന്‍ പഞ്ചായത്ത് അംഗം ഇ മോഹനന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എഞ്ചിനീയര്‍ ജാക്സണ്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  

വിവിധ സ്ഥലങ്ങളിലായി നടന്ന പരിപാടിയില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ സുധാകരന്‍, പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വിജയന്‍, പി.ടി ജലജ, കെ.വി മിനി, കെ ബാലകൃഷ്ണന്‍, പി.കെ മൊയ്തീന്‍ കുട്ടി, ടി ചന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ എം ബാലകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് അംഗം പി.വി സുമ എന്നിവര്‍ പങ്കെടുത്തു.

date