Post Category
നവീകരിച്ച ചിറക്കൽ അണ്ടികമ്പനി അരയമ്പേത്ത് റോഡ് ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറക്കൽ അണ്ടികമ്പനി അരയമ്പേത്ത് റോഡ് കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൊല്ലോൻ മോഹനൻ അധ്യക്ഷനായി.
20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം നടത്തിയത്.
പരിപാടിയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പ്രശാന്തൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ മോളി, വാർഡ് അംഗം പി പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments