പത്തനംതിട്ട ഫെസ്റ്റില്‍ ഇന്ന് (മാര്‍ച്ച് 03, ചൊവ്വ)
രാവിലെ 9.30 ന് സ്വസ്ഥി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന ആരോഗ്യം ആനന്ദം കാന്‍സര്‍ സ്‌ക്രീനിങ്ങ് ക്യാമ്പ്. ഓങ്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. സാറാ ജെ ഈശോ, ചെങ്ങന്നൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. കെ എം ചെറിയാന്‍ എന്നിവര്‍ നയിക്കും.
രാവിലെ 10 മുതല്‍ 11.15 വരെ കേരളത്തിലെ മാറുന്ന ജീവിത ശൈലികളും അവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍. എന്‍സിഡി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിബിന്‍ ഗോപാല്‍ മോഡറേറ്ററാകും.
11.30 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സാംക്രമിക രോഗങ്ങള്‍ കേരളം നേരിടുന്ന പ്രതിസന്ധികള്‍, ഏകാരോഗ്യം, ആന്റി ബയോട്ടിക് സ്മാര്‍ട്ട് ലാഗ്രാം, നിര്‍ണയ ഹബ് ആന്റ് സ്‌മോക്ക് പദ്ധതി വിഷങ്ങളെ കുറിച്ച് സെമിനാര്‍. കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ്പ റിസര്‍ച്ച് ആന്റ് റിസീലിയന്‍സിലെ നോഡല്‍ ഓഫീസര്‍ ഡോ. ടി എസ് അനീഷ് നയിക്കും.
വൈകിട്ട് ആറിന് പിന്നണി ഗായിക അഞ്ജു ജോസഫ് നയിക്കുന്ന ഗാനമേള.
- Log in to post comments