തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് (മാര്‍ച്ച് 04, ബുധന്‍) നിര്‍വഹിക്കും
തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം ഇന്ന് (മാര്‍ച്ച് 04, ബുധന്‍) വൈകിട്ട് അഞ്ചിന് മണ്ണാകടവ് ജംഗ്ഷനില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥിയാകും. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എ രാജേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ് ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളെ അതിരിടുന്ന അച്ഛന്‍കോവിലാറിന് കുറുകെ മണ്ണാകടവിലാണ് തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം. കുളനട, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ നിരന്തര ആവശ്യമായിരുന്നു പാലം. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രികളെയും മറ്റും ആശ്രയിക്കുന്നതിന് മണ്ണാകടവ് നിവാസികള്‍ക്ക് കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയ്ക്കാണ് പരിഹാരമായത്. 2020- 21 കേരള ബജറ്റില്‍ മൂന്ന് കോടി രൂപയും 2018 പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ ഉയരത്തിലും സമീപന പാതയിലും മാറ്റം വരുത്തിയതിന്റെ ഫലമായി വന്ന അധിക തുക 2.28 കോടി രൂപയും കൂടി ഉള്‍പ്പെടുത്തി ആകെ 5.28 കോടി രൂപ പാലത്തിനായി സര്‍ക്കാര്‍ അനുവദിച്ചു.
- Log in to post comments