Skip to main content

പത്തനംതിട്ട ഫെസ്റ്റ്: സെമിനാര്‍ സംഘടിപ്പിച്ചു

'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റിനോടനുബന്ധിച്ച് പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നയിച്ച സെമിനാര്‍ സംഘടിപ്പിച്ചു. കേരളത്തിലെ മാറുന്ന ജീവിതശൈലികളും അവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും വിഷയത്തില്‍ എന്‍ സി ഡി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ബിബിന്‍ ഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. റീത്ത ഐസക് , ആര്‍ദ്രം മിഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. മാത്യൂസ് നമ്പേലി , ഡോ. കെ എന്‍ ചെറിയാന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാറ ഈശോ എന്നിവര്‍ പങ്കെടുത്തു.
 സംക്രമികരോഗങ്ങള്‍ കേരളം നേരിടുന്ന വെല്ലുവിളികള്‍, ഏകാരോഗ്യം, ആന്റിബയോട്ടിക് സ്മാര്‍ട്ട്, നിര്‍ണയ ഹബ് ആന്റ് സ്‌പോക്ക് വിഷയത്തില്‍ നടന്ന സെമിനാറിന് കേരള ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ്പ റിസര്‍ച്ച് ആന്റ് റസീലിയന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. ടി എസ് അനീഷ് നേതൃത്വം നല്‍കി. കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്റ്റേറ്റ് പ്രോജക്ട് തലവന്‍ ഡോ. എ നവീന്‍, നിര്‍ണയ ഹബ്ബ് സ്‌പോക്ക് ആന്‍ഡ് ലാബ് നെറ്റ്‌വര്‍ക്ക് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, ബിലീവേഴ്‌സ്  ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ആന്‍ഡ് വൈസ് ഡീന്‍ ഡോ. സംഗീത മെറിന്‍ എന്നിവര്‍ വിവിധ വിഷയം അവതരിപ്പിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കി.
 

date