Post Category
പത്തനംതിട്ട ഫെസ്റ്റില്‍ ഇന്ന് (മാര്‍ച്ച് 05, വ്യാഴം)
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യം ആനന്ദം; കാന്‍സര്‍ സ്‌ക്രീനിങ്ങ് ക്യാമ്പ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി എസ് സുചേത ക്യാമ്പ് നയിക്കും. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ജീവിതശൈലി രോഗ സങ്കീര്‍ണ നിര്‍ണയ ക്ലിനിക്ക്. മെഡിക്കല്‍ എക്സിബിഷന്‍, സൗജന്യ രക്തപരിശോധന എന്നിവയുമുണ്ട്.
വൈകിട്ട് ആറിന് സിനിമ താരം രമ്യ നമ്പീശന്റെയും സഞ്ചാരി ബാന്റിന്റെയും മ്യൂസിക്കല്‍ നൈറ്റ്. പ്രവേശനം സൗജന്യം.
(പിഎന്‍പി 319/2026)
date
- Log in to post comments