Skip to main content

എസ് സി  സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ല വ്യവസായ കേന്ദ്രത്തിന് കീഴിലുളള അടൂര്‍ വ്യവസായ എസ്റ്റേറ്റില്‍ 600 ചതുരശ്ര അടി വീതം വലിപ്പമുളള രണ്ട് ഷെഡുകള്‍ എസ് സി വിഭാഗത്തിലുളളവര്‍ക്ക് സംരംഭം തുടങ്ങുന്നതിന് വാടകയ്ക്ക് അനുവദിക്കും. വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട(കോഴഞ്ചേരി) യുമായി ബന്ധപ്പെടണം.
ഫോണ്‍ :  0468-2214639.
 

date