Skip to main content

വനിതാ ദിനത്തില്‍ അത്‌ലറ്റിക്‌സ് സംഘടിപ്പിക്കും

മേരാ യുവ ഭാരത്,  പത്തനംതിട്ട ഖേലോ ഇന്ത്യ സെന്റര്‍ ,  കാതോലിക്കേറ്റ് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തില്‍ കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍  പെണ്‍കുട്ടികളുടെ/സ്ത്രീകളുടെ അത്‌ലറ്റിക്‌സ് സംഘടിപ്പിക്കുന്നു. 100,200, 400 മീറ്റര്‍ ഇനങ്ങളിലാണ് മത്സരം. 13 വയസിന് താഴെ, 13 മുതല്‍ 18 വയസ് വരെ, 18 വയസിന് മുകളില്‍ എന്ന മൂന്ന് ഗ്രൂപ്പായാണ് മത്സരം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് മെമന്റോ, മെഡലും  ഉണ്ടായിരിക്കും. ഫോണ്‍ : 7558892580

date