Skip to main content

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 2026-27 ലെ ബജറ്റ് അവതരിപ്പിച്ചു. കൃഷി, ഗ്രാമവികസനം, യുവജന ക്ഷേമം, സാമൂഹ്യ നീതി എന്നിവയ്ക്ക് ഊന്നല്‍  നല്‍കി 22,84,16,216/ രൂപ വരവും 21,17,78,434/ രൂപ ചെലവും 1,66,37,782/ രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു.വി.സാമുവേല്‍ അവതരിപ്പിച്ചു.  പ്രസിഡന്റ് കൊച്ചുമോള്‍ കോശി അധ്യക്ഷയായി. ഭിന്ന ശേഷിക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, വയോജനങ്ങള്‍ക്ക് പകല്‍വീട് , കുട്ടികളുടെ പാര്‍ക്ക് ,ഹാപ്പിനസ് പാര്‍ക്ക് എന്നിവ സ്ഥാപിക്കല്‍, പൊതുജനങ്ങള്‍ക്ക് സി.പി ആര്‍ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുക എന്നിവയ്ക്കായി പ്രത്യേക തുക വകയിരുത്തും.
 

date