Skip to main content
അയ്യാരകത്ത് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

അയ്യാരകത്ത് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

അയ്യാരകത്ത് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ശിലാഫലകം അനാച്ഛാദനം ചെയ്ത് നിര്‍വഹിച്ചു. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ അധ്യക്ഷനായി. 

പാലത്തിന് 17.70 മീറ്ററുള്ള രണ്ട് സ്പാനുകളും 18 മീറ്ററുള്ള ഒരു സ്പാനും ഉള്‍പ്പെടെ 54.30 മീറ്റര്‍ നീളവും 10.40 മീറ്റര്‍ വീതിയുമുണ്ട്. ഇരുഭാഗങ്ങളിലും 1.20 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. പാലത്തിന്റെ അടിത്തറയ്ക്ക് പൈല്‍ ഫൗണ്ടേഷനാണ് നല്‍കിയിട്ടുള്ളത്. എടക്കാട് ഭാഗത്ത് 42 മീറ്റര്‍ നീളത്തിലും നടാല്‍ ഭാഗത്ത് 35 മീറ്റര്‍ നീളത്തിലും സമീപ റോഡ് പത്ത് മീറ്റര്‍ നീളത്തിലും അനുബന്ധ റോഡുകളും ആവശ്യമായ ഇടങ്ങളില്‍ പാര്‍ശ്വഭിത്തിയും ഡ്രെയിനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4.10 കോടിയുടെ ഭരണാനുമതിയും ഭൂമി ഏറ്റെടുക്കുന്നതിനും യൂട്ടിലിറ്റ് ഷിഫ്റ്റിംഗും ഉള്‍പ്പെടെ 4.10 കോടിയുടെ സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. 

അസിസ്റ്റന്റ് എഞ്ചിനീയര്‍ വിപിന്‍ അണിയേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ബാബു, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഏഴര ഡിവിഷന്‍ കൗണ്‍സിലര്‍ ഫസ്ലിം, മുഴപ്പിലങ്ങാട് പഞ്ചായത്തംഗം എ.പി നിസാജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി പ്രകാശന്‍, രാജീവ് കിഴുത്തള്ളി, സംഘാടകസമിതി കണ്‍വീനര്‍ കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

date