പുതിയ സമുദ്രനിയമങ്ങളെക്കുറിച്ച് പ്രത്യേക പ്രഭാഷണം ഇന്ന്(7)
നുവാല്‍സില്‍ ‘നാവിഗേറ്റിങ് ചേഞ്ച്: ഇന്‍ഡ്യാസ് ന്യൂ മാരിടൈം ലോസ് ആന്‍ഡ് ഗ്ലോബല്‍ ഇന്റഗ്രേഷന്‍’ എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണം സംഘടിപ്പിക്കുന്നു. മാർച്ച് ഏഴ് ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ നുവാൽസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ള സെമിനാർ ഹാളിലാണ് പരിപാടി.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. എം. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തെ പുതിയ സമുദ്രനിയമപരിഷ്‌കാരങ്ങള്‍, അവ മൂലം അന്തർദേശീയ വ്യാപാരം, ആഗോള നിയമ സംവിധാനങ്ങള്‍ എന്നിവയിലുണ്ടാകാനിടയുള്ള മാറ്റങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവിധ വിഷയങ്ങൾ അദ്ദേഹം അവതരിപ്പിക്കും.
ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന യൂണിറ്റും നുവാൽസിലെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ലോ റീഫോംസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയമ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നിയമവിദഗ്ധർക്കും നയനിർമ്മാതാക്കൾക്കും സമകാലിക സമുദ്രനിയമ വികസനങ്ങളെക്കുറിച്ചുള്ള വിശദമായ അറിവ് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി അധ്യക്ഷത വഹിക്കും.
നുവാൽസ് പ്രൊഫസർ പ്രൊഫ (ഡോ.) അനിൽ ആർ. നായർ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വി. ബി. ഹരി നാരായണൻ എന്നിവരും പ്രസംഗിക്കും.
- Log in to post comments