Post Category
സ്റ്റോർ കീപ്പർ ഒഴിവ്
എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സ്റ്റോർ കീപ്പർ തസ്തികയിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഹോമിയോ ഫാർമസി/നഴ്സ് കം ഫാർമസി കോഴ്‌സ് (ഹോമിയോ) സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മാർച്ച് 7-ന് നേരിട്ട് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഉദ്യോഗാർത്ഥികളുടെ പ്രായം 18-നും 41-നും ഇടയിലായിരിക്കണം. ഫോൺ : 0484 2422458
date
- Log in to post comments