അക്ഷയ കേന്ദ്രം സംരംഭകരാകാൻ പട്ടികവിഭാഗക്കാർക്ക് അവസരം
സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച 1037 അക്ഷയ കേന്ദ്രങ്ങളിൽ പട്ടികവിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള 157 കേന്ദ്രങ്ങൾ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു . 103 എണ്ണം പട്ടികജാതി വിഭാഗത്തിനും 54 എണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമാണ് മാറ്റി വെച്ചിരിക്കുന്നത്. പൊതുവിഭാഗത്തിലുള്ള കേന്ദ്രങ്ങളിലും പട്ടികവിഭാഗക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ അപേക്ഷിക്കുന്നവർക്ക് 10 ശതമാനം മുൻഗണന ലഭിക്കും. വനിതകൾക്കും സ്വന്തമായി കെട്ടിട സൗകര്യമുള്ളവർക്കും അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് മുൻഗണന ഉണ്ടായിരിക്കും. പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 18-നും 50-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന പട്ടികവിഭാഗക്കാർക്ക് അക്ഷയ കേന്ദ്രം തുടങ്ങുന്നതിനാവശ്യമായ സാമ്പത്തിക സഹായം പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ്റെ വിവിധ വായ്പാ പദ്ധതികളിലൂടെ ഉറപ്പാക്കും . താല്പര്യമുള്ളവർ ibsedp.lbscentre.in എന്ന വിലാസത്തിൽ മാർച്ച് 7-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ ഏപ്രിൽ 11-ന് നടക്കും. കൂടുതൽ വിവരങ്ങൾക്കായിwww.scstkeralacorporation.comഎന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ ; 0484 2302663
- Log in to post comments