Post Category
കെൽട്രോൺ മാധ്യമ കോഴ്‌സുകൾ: മാർച്ച് 16 വരെ അപേക്ഷിക്കാം
കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന 2026 അധ്യയന വർഷത്തെ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിലാണ് പരിശീലനം നടക്കുന്നത്. പ്രിന്റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഉള്ളടക്ക നിർമ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം.അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് സപ്പോർട്ടും ലഭ്യമാകും. മാർച്ച് 16 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഫോൺ : 9544958182
date
- Log in to post comments